Fahad Fazil in Love
Actor Fahad Fazil revealed that he is in love. Fahad himself released the news while giving an interview to a magazine. To everyone’s surprise, Andrea Jeremiah, the heroine of his film ‘Annayum Rasoolum‘ is the love of his life.
Fahad told that his love towards Andrea Jeremiah didn’t start during the shooting of Annayum Rasoolum. “I didn’t talk much to Andrea during the shoot. However, we both came to Chennai to watch the edited scenes of the movie, and that’s when I realized my love towards Andrea.” Says Fahad Fazil.
The actor said that Andrea has everything,he wishes in a girl. She is intelligent, has good sense of humour and much more
ഫഹദിന്റെ മനസിലെ പ്രണയ നായികയുടെ പേര് പുറത്തായി. അമേരിക്കയില്‍ പഠിച്ച ഫഹദിന്റെ സ്വപ്ന നായിക കൂടെ പഠിച്ചവര്‍ ആരെങ്കിലും ആണന്നു കരുതിയെങ്കില്‍ തെറ്റി,അടുത്തിടെ ഒരുമിച്ചഭിനയിച്ച അന്നയും റസൂലിലെ അന്നയാണ് റസൂലിന്റെ മന കവര്‍ന്നത് എന്നാണ് പുതിയ വാര്‍ത്ത. അന്നയായി അഭിനയിച്ച ആന്‍ഡ്രിയ ജറമിയയുമായി ഫഹദ് പ്രണയത്തില്‍ ആണത്രേ. താന്‍ പ്രണയത്തിലാണെന്നും, അന്യനാട്ടുകാരിയാണെന്നും ഫഹദ് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. അന്ന് മുതല്‍ ആ ഭാഗ്യവതിക്ക് വേണ്ടിയുള്ള അന്വേഷണത്തില്‍ ആയിരുന്നു മലയാള മാധ്യമ ലോകം. അവര്‍ക്ക് മുന്‍പിലാണ് ഫഹദ് തന്റെ കാമുകിയുടെ പേര്‍ വെളിപ്പെടുത്തിയത്.
അന്നയും റസൂലില്‍ റസൂല്‍ അന്നക്കു പിറകെ ഓടുന്ന രംഗം നമ്മുടെ എല്ലാവരുടെയും മനസ്സില്‍ ഉണ്ടാകും. ചിത്രത്തിലെ രംഗം പോലെ തന്നെ അന്നക്കു പിറകെ ഓടുകയായിരുന്നു റസൂലിന്റെ മനസ്സ്. ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയില്‍ ആന്‍ഡ്രിയയോട് അനുരാഗം തോന്നിയ ഫഹദ് ചെന്നൈയില്‍വെച്ച് ഡബ്ബിംഗിനിടെ ഇക്കാര്യം പ്രണയിനിയോട് തുറന്നുപറഞ്ഞു. ഫഹദിന്റെ തന്നെ സിനിമകളിലെപ്പോലെ ആദ്യം നായികയ്ക്ക് അത് ഉള്‍ക്കൊള്ളാനായില്ല. പിന്നീട് ആന്‍ഡ്രിയ തന്നെ ഫഹദിനെ വിളിച്ച് തന്റെ സമ്മതം വെളിപ്പെടുത്തി.
നടിയന്നതിലുപരി പ്രശസ്ത ഗായിക കൂടിയാണ് ആന്‍ഡ്രിയ ജറമിയ. തുപ്പാക്കിയിലെ ഗൂഗിള്‍ ഗൂഗിള്‍ എന്ന പ്രശസ്ത ഗാനം ആലപിച്ചത് ആന്‍ഡ്രിയ ആണ്. അന്യന്‍ എന്ന ചിത്രത്തിലെ കണ്ണും കണ്ണും എന്ന ഗാനവും ആന്‍ഡ്രിയയാണ് ആലപിച്ചത്. നേരത്തെ കൊലവെറി ഗാനത്തിന്റെ സംഗീതസംവിധായകന്‍ അനിരുദ്ധുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. ഏതായാലും ഫഹദ്-ആന്‍ഡ്രിയ പ്രണയമായിരിക്കും ഇനി മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യുക
Comments
Post a Comment