How to Active Mobile Banking in Malayalam

*99# ഡയല്‍ ചെയ്താല്‍ ബാങ്ക് അക്കൌണ്ട് ആക്സസ് ചെയ്യാന്‍ പറ്റുന്ന സൗകര്യം വരുന്നു




വളരെ അടുത്ത ഭാവിയില്‍ തന്നെ *99# ഡയല്‍ ചെയ്താല്‍ മൊബൈലില്‍ നിന്നും ബാങ്ക് അക്കൌണ്ട് ആക്സസ് ചെയ്യാന്‍ പറ്റുന്ന സൗകര്യം വരുന്നു. തങ്ങളുടെ ബാങ്ക് അക്കൗണ്ട്‌ ആക്സസ് ചെയ്യാനും അക്കൌണ്ടില്‍ നിന്നും കാഷ്‌ ട്രാന്‍സ്ഫര്‍ ചെയ്യാനും ബാലന്‍സ് ചെക്ക് ചെയ്യാനും വരെ *99# ഡയല്‍ ചെയ്താല്‍ സാധിക്കുന്ന സംവിധാനം കൊണ്ട് വരുവാനാണ് ഗവണ്‍മെന്റ് ആലോചിക്കുന്നത്.
ഇപ്പോള്‍ തന്നെ പല ബാങ്കുകളും ഇത്തരം ചില സര്‍വീസുകള്‍ ആരംഭിച്ചിരുന്നെങ്കിലും *99# എന്നത് ഒരു യൂണിവേഴ്സല്‍ കോഡ് ആയി നിശ്ചയിക്കുവാന്‍ ആണ് തീരുമാനം. എല്ലാ വിധ താഴ്ന്ന നിലവാരത്തില്‍ ഉള്ള ജി എസ് എം ഫോണുകളിലും ഈ സംവിധാനം ഉപയോഗിക്കാന്‍ കഴിയുമെത്രേ.
ഇപ്പൊള്‍ പ്രീപെയിഡ് സര്‍വീസുകളില്‍ ബാലന്‍സ് ചെക്ക്‌ ചെയ്യുന്ന സംവിധാനം പോലൊരു സര്‍വീസ്‌ തന്നെയാകും ഇതും. ഒരു സാധാരണ ഫോണ്‍ ഉപയോഗിക്കാന്‍ അറിയേണ്ട അറിവ് മതി ഈ സംവിധാനം ഉപയോഗിക്കാനും എന്നത് ചുരുക്കും.

Comments